ചുമ


ചുമ പലവിധം ഉണ്ട് സാധാരണ നിലയിൽ ഉള്ള ചുമയാണെങ്കിൽ താഴെ പറയുന്നവ മതിയാവും

1.ചുക്ക്.പനംകൽക്കണ്ടം.കുരുമുളക്
ഉപയോഗക്രമം
മൂന്നു കൂടി നല്ലപോലെ മിക്സിയിൽ പൊടിച്ച് അരിച്ച് എടുത്തു വെച്ച് ചൂർണ്ണം ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാവുന്നതാണ്

2. ശർക്കര. ചുവന്നുള്ളി
ഉപയോഗക്രമം
ഉള്ളി തൊലി കളഞ്ഞ് ശർക്കരയും ചേർത്ത് നല്ലപോലെ ചവച്ചരച്ചു കഴിക്കാവുന്നതാണ് തൊണ്ടയിൽ കുത്തികുത്തിയുള്ള ചുമയ്ക്ക് ആശ്വാസം ലഭിക്കും

3. പനികൂർക്ക ,തുളസി ,ചുവന്നുള്ളി ,തേൻ ,ഇഞ്ചി
ഉപയോഗക്രമം . തേൻ ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും വാട്ടി പിഴിഞ്ഞെടുത്ത നീരിൽ തേൻ ചേർത്ത് ഉപയോഗിക്കാവുന്നതാണ്